എലത്തൂര്‍ സീറ്റില്‍ നിന്നും പിന്മാറില്ലെന്ന് മാണി സി.കാപ്പന്‍

എലത്തൂർ സീറ്റിൽ നിന്നും പിന്മാറില്ലെന്ന് മാണി സി കാപ്പൻ. പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. പ്രശ്ന പരിഹാരത്തിനായി യു ഡി എഫ് നേതാക്കൾ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രശ്ന പരിഹാരത്തിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാണി സി കാപ്പനുമായി സംസാരിച്ചു. പ്രശ്നത്തിലെ എൻ സി കെയുടെ നിലപാട് തേടിയാണ് ചെന്നിത്തല കാപ്പനെ വിളിച്ചത്.