എല്‍എല്‍ബി പരീക്ഷയിലെ കോപ്പിയടി; സി‌ഐ ഉൾപ്പെടെ നാലു പേർക്ക് സസ്പെന്‍ഷന്‍

ലോ അക്കാദമി ലോ കോളേജിൽ എൽഎൽബി പരീക്ഷ എഴുതുന്നതിനിടെ കോപ്പിയടിച്ച സിഐക്ക് സസ്പെൻഷൻ. പൊലീസ് ട്രെയിനിംഗ് കോളേജിലെ സീനിയർ ലോ ഇൻസ്പെക്ടർ ആർ എസ് ആദർശിനെയാണ് സസ്പെൻഡ് ചെയ്തത്.

യൂണിവേഴ്സിറ്റി സ്ക്വാഡ് പിടികൂടിയ ആദർശ് കോപ്പിയടിച്ചതാണെന്ന് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ലോ അക്കാദമിയിലെ സായാഹ്ന കോഴ്സ് വിദ്യാർത്ഥിയാണ് ആദർശ്. ആദർശ് ഉൾപ്പെടെ നാലുപേരെ സ്ക്വാഡ് പിടികൂടിയത്.

ലോ അക്കാദമിയും പരീക്ഷാ സ്ക്വാഡും കോപ്പിയടി സ്ഥിരീകരിച്ചതായി റിപ്പോർട്ടിൽ പറയുന്നു. പബ്ലിക് ഇൻറർനാഷണൽ എന്ന പേപ്പറിൻറെ പരിശോധനയ്ക്കിടെയാണ് സ്ക്വാഡ് എത്തിയത്. പരീക്ഷ ആരംഭിച്ച് അരമണിക്കൂറിനുള്ളിൽ നടത്തിയ റെയ്ഡിൽ വിവിധ ഹാളുകളിൽ നിന്ന് നാൽ പേരെ അറസ്റ്റ് ചെയ്തു. കോപ്പിയടിക്കാൻ ഉപയോഗിച്ച പുസ്തകവും കണ്ടെടുത്തു.