എല്‍ബിഎസ് അപേക്ഷ ക്ഷണിച്ചു

എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ കണ്ണൂര്‍ മേഖലാ കേന്ദ്രത്തിലും കൂത്തുപറമ്പ്, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോഡ് ഉപകേന്ദ്രങ്ങളിലും ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ്, യോഗ്യത ബ്രാക്കറ്റില്‍ എന്ന ക്രമത്തില്‍ പിജിഡിസിഎ (അംഗീകൃത സര്‍വകലാശാല ബിരുദം), ഡിസിഎ(എസ്എസ്എല്‍സി), ഡിസിഎഎസ് (വിഎച്ച്എസ്ഇ, പ്ലസ് ടു) ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (എസ്എസ്എല്‍സി),ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ് ആന്റ് നെറ്റ് വര്‍ക്കിംഗ് കോഴ്‌സ് (എസ് എസ് എല്‍സി). അപേക്ഷകള്‍ സെപ്തംബര്‍ 10നു മുമ്പായി www.lbscentre.kerala.gov.in അല്ലെങ്കില്‍ http://lbscentre.kerala.gov.in/services/courses എന്ന വെബ്‌സൈറ്റില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്ണൂര്‍ ഗവ ടൗണ്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ക്യാമ്പസിനു സമീപം പ്രവര്‍ത്തിക്കുന്ന എല്‍ബിഎസ് മേഖല കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍ : 0497 2702812,0490 2365878.