എൻഡോസൾഫാൻ ദുരിത ബാധിത മേഖലയിൽ ഒരു കുട്ടി കൂടി മരിച്ചു

കാസർഗോട്ടെ എൻഡോസൾഫാൻ ദുരിത ബാധിത മേഖലയിൽ ഒരുകുട്ടി കൂടി മരിച്ചു. കാഞ്ഞങ്ങാട് അത്തിക്കോത്തെ രാജൻ പാർവതി ദമ്പതികളുടെ എട്ടുവയസുള്ള മകൻ ശ്രീരാജാണ് മരിച്ചത്. കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നലെ രാത്രിയിലായിരുന്നു മരണം. ശ്വാസതടസത്തെ തുടർന്ന് ഇന്നലെ ഉച്ചയോടെ ശ്രീരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു