എ. ആർ.റഹ്മാന്റെ മാതാവ് കരീമാ ബീഗം അന്തരിച്ചു

ചെന്നൈ: സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മാതാവ് കരീമാ ബീഗം അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു. സംഗീത സംവിധായകൻ ആർ.കെ. ശേഖറിന്റെ പത്നിയാണ് കരീമ.

ഗായിക എ.ആർ. റെയ്ഹാന, ഫാത്തിമ, ഇഷ്രത് എന്നിവരാണ് കരീമയുടെ മറ്റു മക്കൾ.