എ.വി.ഗോപിനാഥ് കോൺഗ്രസിൽനിന്ന് രാജിവച്ചു
പാലക്കാട്∙ മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ എ.വി.ഗോപിനാഥ് കോൺഗ്രസിൽനിന്ന് രാജിവച്ചു. 50 വർഷക്കാലത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
പ്രതീക്ഷയ്ക്കനുസരിച്ച് നേതാക്കൾ ഉയരുന്നില്ല. മനസ്സിനെ തളർത്തുന്ന കാര്യങ്ങൾ ആവർത്തിക്കുന്നു. ഇപ്പോൾ ഒരു പാർട്ടിയിലേക്കും പോകാൻ താൽപര്യപ്പെടുന്നില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി