കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി


തിരുവനന്തപുരം:സംസ്ഥാന സർക്കാരിനെ കുറ്റവാളി എന്ന രീതിയിലാണ് അന്വേഷണ ഏജൻസികൾ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏജൻസികളുടെത് നിരുത്തരവാദപരമായ സമീപനമാണ്.

സംസ്ഥാനത്തിന്റെ വികസന പദ്ധതികളെ താറടിച്ച്‌ കാട്ടാനും അവയെ അട്ടിമറിക്കാനാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുകയാണെന്നും സര്‍ക്കാരിന്റെ അവകാശങ്ങളെ ഇരുട്ടില്‍ നിര്‍ത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയെ കേന്ദ്ര ഏജന്‍സികള്‍ വഴി താറടിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഈ ഇടപെടലുകളെ സ്വാഭാവികം എന്ന നിലയില്‍ കാണാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സിഎജി ആണ് സർക്കാർ പ്രവർത്തനം പരിശോധിക്കേണ്ടത്. തിരക്കഥയ്ക്ക് അനുസരിച്ച് അന്വേഷണം എന്ന രീതിയിലേക്ക് വരുന്നു.

സർക്കാരിൻറെ അധികാരം ആർക്കും അടിയറ വയ്ക്കാൻ തയ്യാറല്ല. ശരിയായ ദിശയിലുള്ള അന്വേഷണത്തിന് സർക്കാർ പിന്തുണ നൽകും. എൻഫോഴ്സ്മെൻറ് പരിധിയും പരിമിതിയും ലംഘിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *