ഏപ്രിൽ മാസത്തെ റേഷൻ വിതരണവും മാര്‍ച്ച് കിറ്റ് വിതരണവും ചൊവ്വാഴ്ച വരെ നീട്ടി

തിരുവനന്തപുരം: 2021 ഏപ്രിൽ മാസത്തെ റേഷൻ വിതരണവും മാര്‍ച്ച് കിറ്റ് വിതരണവും 04.05.2021 (ചൊവ്വാഴ്ച) വരെ നീട്ടിയിരിക്കുന്നു.

ഏപ്രിൽ കിറ്റ് വിതരണം 04.05.2021 ശേഷവും തുടരുന്നതാണ്_.

വിതരണ സോഫ്റ്റ് വെയറിൽ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യേണ്ടതുള്ളതിനാല്‍ 05.05.2021-ന് റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ല_.

2021 മേയ് മാസത്തെ റേഷൻ വിതരണം 06.05.2021 (വ്യാഴാഴ്ച) ആരംഭിക്കുന്നതാണ്.