ഏറ്റുമാനൂർ – ചിങ്ങവനം ഇരട്ടപ്പാതയിൽ സുരക്ഷാ പരിശോധന പൂർത്തിയായി
ചിങ്ങവനം-ഏറ്റുമാനൂർ ഇരട്ടപ്പാതയിൽ റെയിൽവേ സുരക്ഷാ കമ്മീഷൻ പരിശോധന പൂർത്തിയാക്കി. രാവിലെ ട്രോളി ടെസ്റ്റിൻ ശേഷം വൈകുന്നേരത്തോടെ സ്പീഡ് ട്രയലും നടത്തി. പരിശോധനയിൽ റെയിൽവേ സുരക്ഷാ കമ്മീഷൻ അഭയ് കുമാർ റായ് സംതൃപ്തി രേഖപ്പെടുത്തി.
പാത ശനിയാഴ്ച കമ്മിഷൻ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമാനൂർ സ്റ്റേഷൻ സമീപത്തെ പാറോലിക്കൽ ഗേറ്റ് മുതൽ ചിങ്ങവനം വരെ രണ്ട് ഘട്ടങ്ങളിലായാണ് പരിശോധന നടത്തിയത്. ഒരു എഞ്ചിനും രണ്ട് ബോഗികളും അടങ്ങുന്ന ട്രെയിൻ ഉപയോഗിച്ചാണ് സ്പീഡ് ട്രയൽ നടത്തിയത്.
ഇംഗ്ലീഷ് സംഗ്രഹം: കോട്ടയം ട്രാക്ക് ഇരട്ടിപ്പിക്കൽ; ട്രയൽ റൺ