ഏഷ്യയില ഏറ്റവും വലിയ ധനികനെന്ന പദവിയില്‍ നിന്ന് മുകേഷ് അംബാനിയെ പിന്തള്ളി ഗൗതം അദാനി.

ഏഷ്യയില ഏറ്റവും വലിയ ധനികനെന്ന പദവിയില്‍ നിന്ന് മുകേഷ് അംബാനിയെ പിന്തള്ളി ഗൗതം അദാനി. ബ്ലൂംബെര്‍ഗിന്റേയും ഫോര്‍ബ്‌സ് മാസികയുടേയും ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ചാണ് ഗൗതം അദാനിയാണ് ഏഷ്യയിലെ ഏറ്റവും വലിയ ധനികനെന്നതിന് സ്ഥിരീകരണമായത്. തുറമുഖങ്ങളും എയ്‌റോസ്‌പേസ് വ്യവസായങ്ങളും മുതല്‍ ഊര്‍ജം, താപവൈദ്യുതി മുതലായ മേഖലകള്‍ വരെ പരന്നുകിടക്കുന്ന വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയാണ് 59 വയസുകാരനായ അദാനി. കഴിഞ്ഞ ദിവസം മുകേഷ് അംബാനിക്കൊപ്പം അദാനിയും ലോകത്തെ ഏറ്റവും വലിയ ധനികരുടെ പട്ടികയില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബെര്‍ഗിനെ പിന്തള്ളിയിരുന്നു.

ബ്ലൂംബെര്‍ഗ് ബില്യണേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം 88.5 ബില്യണ്‍ ഡോളറാണ് നിലവില്‍ അദാനിയുടെ ആസ്തി. ഏഷ്യയിലെ മറ്റ് ശതകോടീശ്വരന്മാരേയും പോലെ അദാനിയും മഹാമാരിക്കാലത്താണ് തന്റെ സമ്പാദ്യം വലിയ രീതിയില്‍ വര്‍ധിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 40 ബില്യണ്‍ ഡോളറില്‍ താഴെമാത്രമായിരുന്നു അദാനിയുടെ ആസ്തി. കൊവിഡ് വ്യാപനത്തിന്റെ സമയത്ത് അദ്ദേഹം സമ്പാദ്യം ഇരട്ടിയാക്കുയായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ മുന്‍പ് മുകേഷ് അംബാനിയായിരുന്നു പത്താം സ്ഥാനത്ത്