ഐടിഐ അപേക്ഷ ക്ഷണിച്ചു

കണ്ണൂർ ഗവ. ഐടിഐയും ഐഎംസിയും സംയുക്തമായി നടത്തുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നു മാസത്തെ ക്യുഎ-ക്യുസി എൻഡിടി കോഴ്സ്, ഒരു വർഷത്തെ ഡിപ്ലോമ ഇൻ ഫയർ ആന്റ് സേഫ്റ്റി, ഡിപ്ലോമ ഇൻ ഓയിൽ ആൻഡ് ഗ്യാസ് മാനേജ്മെന്റ്, ആറുമാസത്തെ ഡിപ്ലോമ ഇൻ ക്വാളിറ്റി കൺട്രോൾ കോഴ്സ് എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എസ്എസ്എൽസി, പ്ലസ്ടു, ഐടിഐ, വിഎച്ച്എസ്ഇ, ഡിപ്ലോമ, ഡിഗ്രി, ബിടെക് കഴിഞ്ഞ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഫോൺ: 8301098705.
കൂത്തുപറമ്പ് ഗവ. ഐ ടി ഐ ദ്വിവത്സര കോഴ്സുകളായ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഫിറ്റർ ഏകവത്സര കോഴ്സായ കംമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ്ങ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
താൽപര്യമുള്ളവർ https://itiadmissions.kerala.gov.in എന്ന പോർട്ടൽ വഴി ഓൺലൈനായി ജൂലൈ 30നു വൈകിട്ട് അഞ്ചിനകം അപേക്ഷ സമർപ്പിക്കാം. ഫോൺ: 04902364535.