ഐടിഐ പ്രവേശനം; തീയതി നീട്ടി

പന്ന്യന്നൂര്‍ ഗവ.ഐ ടി ഐ യിലെ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍ ട്രേഡുകളിലേക്ക് ഈ വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്ന തീയതി സപ്തംബര്‍ 20 വരെ നീട്ടി. www.itiadmissions.kerala.gov.in മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.

കൂത്തുപറമ്പ് ഗവ.ഐ ടി ഐയില്‍ ദ്വിവത്സര കോഴ്‌സുകളായ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഫിറ്റര്‍, ഏകവത്സര കോഴ്‌സുകളായ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.itiadmissions.kerala.gov.in മുഖേന ഓണ്‍ലൈനായി സപ്തംബര്‍ 20നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0490 2364535.

മാടായി ഗവ.ഐ ടി ഐ യില്‍ എന്‍ സി വി ടി അഫിലിയേഷനുള്ള കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (ഒരു വര്‍ഷം) ഇലക്ട്രീഷ്യന്‍, ഡി/സിവില്‍ (രണ്ട് വര്‍ഷം) എന്നീ ട്രേഡുകളില്‍ വഴി അപേക്ഷ സ്വീകരിക്കുന്നതിനുള്ള തീയതി സപ്തംബര്‍ 20 വരെ നീട്ടി. ഫോണ്‍: 0497 2876988.