ഐപിഎൽ ഫിനാലെ; ഗുജറാത്തിന് 131 റൺസ് വിജയലക്ഷ്യം
ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസ് നേടിയ രാജസ്ഥാൻ റോയൽസിനു ബാറ്റിങ്ങ് തകര്ച്ച. 9 വിക്കറ്റിൽ 130 റൺസാണ് രാജസ്ഥാന് നേടാനായത്. ഓപ്പണർ യശസ്വി ജയ്സ്വാൾ (16 പന്തിൽ ഒരു ഫോറും രണ്ട് സിക്സും സഹിതം 22), ക്യാപ്റ്റൻ സഞ്ജു സാംസൺ (11 പന്തിൽ രണ്ട് ഫോറും രണ്ട് ഫോറും സഹിതം 14), ദേവ്ദത്ത് പടിക്കൽ (10 പന്തിൽ 2), ജോസ് ബട്ലർ (35 പന്തിൽ 5 ഫോറും 39), ഹെറ്റ്മെയർ (11) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
യാഷ് ദയാലിനെ ബൗണ്ടറി കടത്താൻ ശ്രമിക്കുന്നതിനിടെ സായ് കിഷോറാണ് ജയ്സലിനെ പിടികൂടിയത്. മികച്ച ഫോമിലായിരുന്ന സഞ്ജുവിനെ ഹാർദിക് പാണ്ഡ്യയാണ് പുറത്താക്കിയത്. സായ് കിഷോർ ആയിരുന്നു ക്യാച്ചർ. പതുക്കെ തുടങ്ങിയ ദേവ്ദത്ത് പടിക്കലിനെ റാഷിദ് ഖാൻ പുറത്താക്കിയപ്പോൾ ജോസ് ബട്ലറെ ഹാർദിക് പാണ്ഡ്യ പുറത്താക്കി. വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയെ ബട്ലറുടെ പന്തിൽ ക്യാച്ച് ചെയ്യുകയായിരുന്നു.
രവിചന്ദ്രൻ അശ്വിനും റിയാൻ പരാഗുമാണ് ക്രീസിൽ.
ഡ്രൈവറായതിനാലാണ് ബാറ്റ് ചെയ്യാൻ തീരുമാനിച്ചതെന്നും രണ്ടാമിന്നിങ്സിൽ സ്പിന്നർമാർക്ക് വിക്കറ്റുകളുടെ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ് പറഞ്ഞു. അതേസമയം, ടോസ് നേടിയിരുന്നെങ്കിൽ ബൗൾ ചെയ്യാൻ തീരുമാനിക്കുമായിരുന്നുവെന്ന് ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പറഞ്ഞു.