ഐമാക്, ഐപാഡ്, ഐഫോണ്‍ എന്നിവ തിരിച്ചു നല്‍കണമെന്ന് സായ് ശങ്കര്‍
നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയും കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചയാളുമായ സായ് ശങ്കർ തന്റെ ഐമാക്, ഐപാഡ്, ഐഫോൺ എന്നിവ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. വീട്ടിൽ നിന്ന് പൊലീസ് പിടിച്ചെടുത്ത വസ്തുക്കൾ തിരികെ നൽകണമെന്നാവശ്യപ്പെട്ട് സായ് ശങ്കർ ആലുവ കോടതിയിൽ അപേക്ഷ നൽകി. നേരത്തെ കേസിൽ പ്രതിയായിരുന്ന സായ് ശങ്കർ പിന്നീട് മാപ്പുസാക്ഷിയാവുകയായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി സായി ശങ്കറിന്റെ ഐമാക്, ഐപാഡ്, ഐഫോൺ എന്നിവ അന്വേഷണ സംഘം പിടിച്ചെടുത്തു. എന്നാൽ സായ് ശങ്കറിന്റെ ഐമാക്, ഐപാഡ്, ഐഫോൺ എന്നിവയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തെളിവില്ലെന്ന് അന്വേഷണ സംഘം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സായി ശങ്കർ കോടതിയെ സമീപിച്ചത്.
നിങ്ങൾക്ക് ഡൗട്ട് ഉള്ളപ്പോൾ ഓറഞ്ച്? പ്രിയാമണിയുടെ കിടിലൻ ചിത്രങ്ങൾ കാണൂ