ഐശ്വര്യ കേരള യാത്രയില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് യു ഡി എഫ് നേതാക്കള്‍ ഉള്‍പ്പെടെ 400 പേര്‍ക്കെതിരെ കേസ്
കണ്ണൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്കെതിരെ പോലീസ് കേസ്. 400 ഓളം യുഡിഎഫ് പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
സി എം പി സംസ്ഥാന ജന.സെക്രട്ടറി സി.പി.ജോണ്‍, ഡി സി സി പ്രസിഡന്റ് സതീശന്‍ പാച്ചേനി ,കെ.പി.സി.സി.ജന.സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റ്യന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്
തളിപ്പറമ്പ്, ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷനുകളിലായി ആണ് കേസ്. കോവിഡ് നിയന്ത്രണം ലംഘിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.