ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനം

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കേരള സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ ഈ അദ്ധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50% സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ്സൈറ്റ് വഴി ജൂലൈ 13 ന് പത്ത് മണി മുതല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, അനുബന്ധങ്ങള്‍ , 1000/ രൂപ (എസ്.സി, എസ്.റ്റി 350/രൂപ) രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങള്‍ എന്നിവ സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ ഐ.എച്ച്.ആര്‍.ഡി വെബ്സൈറ്റായ www.ihrd.ac.in ല്‍ ലഭ്യമാണ്.