ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ഡിഗ്രി പ്രവേശനം

ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കേരള സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂർ (04734224076, 8547005045), ധനുവച്ചപുരം (04712234374, 2234373, 8547005065), കുണ്ടറ (0474258086, 8547005066), മാവേലിക്കര (04792304494/2341020, 8547005046), കാർത്തികപ്പള്ളി (04792485370/2485852,8547005017) കലഞ്ഞൂർ (04734272320,8547005024), പെരിശ്ശേരി (04792456499,8547005006) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഏഴ് അപ്ലൈഡ് സയൻസ് കോളേജുകളിലേക്കും മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കടുത്തുരുത്തി (04829264177, 8547005049), കട്ടപ്പന (04868250160, 8547005053), കാഞ്ഞിരപ്പള്ളി (04828206480, 8547005075), കോന്നി (046822382280, 8547005074), മല്ലപ്പള്ളി (04692681426 8547005033), മറയൂർ (04865253010, 8547005072), നെടുംകണ്ടം (04868234472,8547005067), പയ്യപ്പാടി (പുതുപ്പള്ളി 0481-2351228, 8547005040), പീരുമേട് (04869232373, 8547005041), തൊടുപുഴ (04862257447, 8547005047),പുത്തൻവേലിക്കര (04842487790, 8547005269), അയിരൂർ (04735296833, 8547055105,8921379224) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന 12 അപ്ലൈഡ് സയൻസ് കോളേജുകളിലേക്കും ഈ അദ്ധ്യയന വർഷത്തിൽ ഡിഗ്രി കോഴ്സുകളിൽ കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50% സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ്സൈറ്റ് വഴി ജൂലൈ 12 ന് പത്ത് മണി മുതൽ ഓൺലൈനായി സമർപ്പിക്കാം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, അനുബന്ധങ്ങൾ , 750/ രൂപ (എസ്.സി, എസ്.റ്റി 250/രൂപ) രജിസ്ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങൾ എന്നിവ സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കണം. വിശദവിവരങ്ങൾ ഐ.എച്ച്.ആർ.ഡി വെബ്സൈറ്റായ www.ihrd.ac.in ൽ ലഭ്യമാണ്