ഐ.പി.എൽ. പന്തയത്തിലേർപ്പെടുന്നത് വിലക്കിയ അമ്മയെയും സഹോദരിയെയും യുവാവ് ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്തി
ഹൈദരാബാദ്: ഐ.പി.എൽ. പന്തയത്തിലേർപ്പെടുന്നത് വിലക്കിയ അമ്മയെയും സഹോദരിയെയും യുവാവ് ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്തി. ഹൈദരാബാദ് സ്വദേശിയായ സായ്നാഥ് റെഡ്ഡിയാണ് അമ്മ സുനിത, സഹോദരി അനുഷ എന്നിവരെ കൊലപ്പെടുത്തിയത്.
നവംബർ 23-നാണ് ഇരുവർക്കുമുള്ള ഭക്ഷണത്തിൽ വിഷം കലർത്തിയത്. ചികിത്സയിലിരിക്കെ സുനിത നവംബർ 27-നും അനുഷ നവംബർ 28-നും മരിച്ചു. ഇവരുടെ മരണത്തിന് പിന്നാലെ സായ്നാഥ് തന്നെയാണ് ബന്ധുക്കളോട് കുറ്റസമ്മതം നടത്തിയത്. തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.