സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഇടിഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുത്തനെ ഇടിയുന്നു. ഇന്ന് പവന് 240 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 35,760 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 30 രൂപ കുറഞ്ഞ് 4470ൽ എത്തി.