ഐ.സി.എസ്.ഇ പത്താം ക്ലാസിന്റേയും ഐ.എസ്.സി. പന്ത്രണ്ടാം ക്ലാസിന്റേയും ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി: കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (സി.ഐ.എസ്.സി.ഇ) ഐ.സി.എസ്.ഇ പത്താം ക്ലാസിന്റേയും ഐ.എസ്.സി. പന്ത്രണ്ടാം ക്ലാസിന്റേയും ഫലം പ്രഖ്യാപിച്ചു. cisce.org, result.cisce.org എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും.

പത്താം ക്ലാസിൽ 99.98 ശതമാനവും പന്ത്രാണ്ടാക്ലാസിൽ 99.76 ശതമാനവും പേർ വിജയിച്ചിട്ടുണ്ട്.