ഒമർ ലുലു സംവിധാനം ചെയ്യുന്ന ആദ്യ ഹിന്ദി ആൽബം ‘തു ഹി ഹേ മേരി സിന്ദഗി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു
സീമ്യൂസിക്കിനു വേണ്ടി സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്യുന്ന ആദ്യ ഹിന്ദി ആൽബം ‘തു ഹി ഹേ മേരി സിന്ദഗി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്
ദുബായിലെ ഇൻഫ്ലുവൻസേഴ്സും മലയാളി ദമ്പതികളുമായ ജുമാന ഖാൻ അജ്മൽ ഖാൻ എന്നിവരാണ് ആൽബത്തിൽ കേന്ദ്രകഥാപാത്രങ്ങളാകുന്നത്. അഭിഷേക് ടാലണ്ടഡിന്റെ വരികൾക്ക് ജുബൈർ മുഹമ്മദ് സംഗീതം പകരുന്നു.
മുസ്തഫ അബൂബക്കർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റർ-അച്ചു വിജയൻ, കാസ്റ്റിംഗ് ഡയറക്ടർ-വിശാഖ് പി വി. വിർച്വൽ ഫിലിംസിന്റെ ബാനറിൽ രതീഷ് ആനേടത്ത് നിർമ്മിക്കുന്ന ഈ ആൽബം ഫെബ്രുവരി 12-ന് സീ മ്യൂസിക് യുട്യൂബ് ചാനലിൽ റിലീസ് ചെയ്യും