ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം നന്ദൻകോട് ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

കാഞ്ഞിരപ്പള്ളി സ്വദേശി മനോജ് കുമാർ, ഭാര്യ രഞ്ജു (38), മകൾ അമൃത (16) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ചാലയിൽ സ്വർണപ്പണിക്കാരനായ മനോജിന് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് സുഹ്യത്തുക്കൾ പറയുന്നു. പ്രാഥമിക സൂചനകളനുസരിച്ച് ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.