ഒരു തൈനടാം നമുക്കമ്മയ്ക്ക് വേണ്ടി പദ്ധതി മേയർ ഉദ്ഘാടനം ചെയ്തു
കണ്ണൂർ കോർപറേഷൻ പരിസ്ഥിതി ദിനാഘോഷ പരിപാടി ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി താവക്കര ഗവ.യു പി സ്കൂളിൽ മേയർ അഡ്വ.ടി ഒ മോഹനൻ തെങ്ങിൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ അധ്യക്ഷയായി. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ പരിസ്ഥിതിദിന സന്ദേശം നൽകി.
കോർപറേഷൻ കൗൺസിലർമാരായ അഡ്വ.പി കെ അൻവർ, എം പി രാജേഷ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ പി പ്രദീപ്കുമാർ, സ്കൂൾ പ്രധാനധ്യാപകൻ രാധാകൃഷ്ണൻ മാണിക്കോത്ത്, പി ടി എ പ്രസിഡണ്ട് കെ രശ്മി, വി കെ റിജിഷ, ടി കെ ബീന, സി എം റോഷൻ എന്നിവർ പങ്കെടുത്തു.
വിവിധ ഡിവിഷനുകളിൽ അതത് കൗൺസിലർമാരുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിനാചരണം നടത്തി.