ഒറ്റ രാത്രി നടക്കുന്ന കഥ, ഭയപ്പെടുത്തിയും കൗതുകമുണർത്തിയും പുല്ല് ട്രൈലെർ

       ഒരു രാത്രി നടക്കുന്ന കഥ പറഞ്ഞുകൊണ്ട് പുല്ല് - റൈസിംഗ്. ചിത്രത്തിന്റ ട്രൈലെർ അണിയറപ്രവർത്തകർ പുറത്ത്വിട്ടു. റിലീജിയസ് പൊളിറ്റിക്സ് ആണ് ചിത്രം പങ്കുവെക്കുന്നത്. സമൂഹത്തിൽ ഇന്നും മാറാത്ത അന്ധവിശ്വാസങ്ങൾ പ്രമേയമാവുമ്പോളും പുതുമ ഇഷ്ട്ടപെടുന്ന പ്രേക്ഷകന് പുതിയൊരു പശ്ചാത്തലമാണ്  സംവിധായാകൻ ഒരുക്കിവെച്ചിരിക്കുന്നത് . സിനിമയുടെ എൺപതു ശതമാനവും ഒരു രാത്രിയിൽ ഒറ്റ ലൊക്കേഷനിൽ അതും ഭീകരമായ ഒരു പുൽകാട്ടിൽ ആണ് എന്നത് കൗതുകമുണർത്തുന്നു . ആദ്യവസാനം ഭയപ്പെടുത്തുന്ന രംഗങ്ങളാൽ സമ്പന്നമായ ട്രൈലെർ മികച്ച ഒരനുഭവം ആണ് നൽകുന്നത് എന്നാണ് കണ്ടവരുടെ പ്രതികരണം. ശക്തമായ താരനിരയുടെ പിൻബലമില്ലാതെ വരുന്ന സിനിമ, സംസാരിക്കുന്ന വിഷയവും കഥാപരിസരവും കഥാപാത്രങ്ങളും എല്ലാം കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ കയറിക്കൂടുമെന്ന് അണിയറപ്രവർത്തകർ വിശ്വസിക്കുന്നു. ദേവിയും മാടാനും കള്ളനും ഉൾപ്പെടെ കുറെ പിടിത്തരാത്ത കഥാപാത്രങ്ങളും എല്ലാത്തതിനും ഉപരി ഉള്ളിൽ കയറുന്നവനെ വിഴുങ്ങുന്ന പുല്ലും.
      നവാഗതനായ അമൽ നൗഷാദ് ആണ് സിനിമയുടെ രചനയും സംവിധാനവും സിനായി പിക്ചർസ്ന്റെ ബാനറിൽ തോമസ് അജയ് എബ്രഹാം, നിഖിൽ സേവ്യർ, ദീപിക തയാൽ എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചായാഗ്രഹനണം നിസ്മൽ നൗഷാദ്. പശ്ചാത്തലസംഗീതം സഞ്ജയ്‌ പ്രെസന്നൻ എന്നിവരാണ് കൈകാര്യം ചെയ്തിരിക്കുന്നത്. 'ബിരിയാണി', ' ചുരുളി ' തുടങ്ങിയ സിനിമകളിലൂടെ ശ്രെദ്ധേയനായ സുർജിത് ഗോപിനാഥ് ആണ് നായകകഥാപത്രത്തെ അവതരിപ്പിക്കുന്നത്. ക്രിസ് വേണുഗോപാൽ, ക്രിസ്റ്റിന ഷാജി, വൈശാഖ് രവി, ഹരിപ്രസാദ്, കുമാർ സേതു തുടങ്ങിയവർ മറ്റു സുപ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
      ഈ വർഷത്തെ മികച്ച സിനിമട്ടോഗ്രാഫിക്കുള്ള ദാദാ സാഹിബ്‌ ഫാൽക്കെ പുരസ്‌കാരം ഉൾപ്പടെ പതിനൊന്നോളം ചലച്ചിത്രമേളകളിൽ നിന്ന് 25-ലേറെ അവാർഡ്കളാണ് ചിത്രത്തിനു ലഭിച്ചത്.  'ജയ് ഭീം', 'തുഫാൻ' തുടങ്ങി ഈ വർഷം ഏറെ ശ്രെദ്ധ നേടിയ ചിത്രങ്ങൾക്ക് ഒപ്പമാണ് ഈ കൊച്ചു മലയാള ചിത്രം പുരസ്‌കാരങ്ങൾ നേടിയത് എന്നത് ശ്രദ്ധേയമാണ്. ദേശിയതലത്തിൽ വലിയ ശ്രെദ്ധനേടിയ ശേഷം വലിയ പ്രതീക്ഷകളോടെ റിലീസ്നു തയാറെടുക്കുകയാണ് ചിത്രം.