ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് മീരാഭായ് ചാനുവിന് അഭിനന്ദനങ്ങള്‍ അറിയിക്കാം

ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ മീരാഭായ് ചാനുവിന് അഭിനന്ദനങ്ങള്‍ അറിയിക്കാന്‍ തപാല്‍ വകുപ്പ് അവസരമൊരുക്കുന്നു. ഇ പോസ്റ്റ് വഴി അയക്കുന്ന ഒരു സന്ദേശത്തിന് 10 രൂപയാണ് നിരക്ക്. മീരാഭായ് ചാനു, ലാംലോങ് പി ഒ, ഇംഫാല്‍ ഈസ്റ്റ്, മണിപ്പൂര്‍ 795010 എന്ന വിലാസത്തില്‍ സന്ദേശങ്ങള്‍ അയക്കാം. എല്ലാ പോസ്റ്റ് ഓഫീസുകളിലും സൗകര്യം ലഭിക്കും. ഫോണ്‍: 9074478488.