ഒളിവില്‍ പോയ സനു മോഹന്‍ പിടിയില്‍

ബംഗളൂരു: ഒളിവില്‍ പോയ സനു മോഹന്‍ പിടിയില്‍. കര്‍ണാടകയില്‍ നിന്നാണ് പിടിയിലായത്. രാത്രിയിലോ നാളെ രാവിലെയോ കൊച്ചിയിലെത്തിക്കും. കൊല്ലൂരില്‍ ആറ് ദിവസം ഒളിവില്‍ കഴിഞ്ഞതായി കണ്ടെത്തിയിരുന്നു. മകൾ വൈഗയുടെ മരണത്തിന് ശേഷം ഒളിവിൽ പോയതായിരുന്നു സനു മോഹൻ.

മൂകാംബികയിൽ ആറ് ദിവസത്തോളം ഒളിവിൽ കഴിഞ്ഞ ശേഷം ബസ് മാർഗം രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഇയാൾ പിടിയിലായതെന്നാണ് ലഭിക്കുന്ന വിവരം. വൈകിട്ടോടെ ഇത് സംബന്ധിച്ച സ്ഥിരീകരണമുണ്ടാകും.