ഓക്‌സജിന്‍ ക്ഷാമത്തില്‍ സഹായിക്കണം, സംസ്ഥാനങ്ങള്‍ക്ക് കെജരിവാളിന്റെ കത്ത്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം ശക്തമായി തുടരവെ ഡല്‍ഹിയിലെ ഓക്‌സജിന്‍ ക്ഷാമം പരിഹരിക്കാന്‍ മറ്റു സംസ്ഥാനങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ കത്ത്

ഇക്കാര്യം അഭ്യർഥിച്ച് സംസ്ഥാന മുഖ്യമന്ത്രിമാർക്ക് കത്തെഴുതിയതായി കെജ്രിവാൾ ട്വിറ്ററിൽ വ്യക്തമാക്കി. കേന്ദ്രസർക്കാർ സഹായിക്കുന്നുണ്ടെങ്കിലും അതൊന്നും തികയാത്ത സ്ഥിതിയാണുള്ളതെന്നും കെജ്രിവാൾ പറഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കടുത്ത ഓക്സിജൻ ക്ഷാമമാണ് ഡൽഹി നേരിടുന്നത്.