ഓട്ടോ റിക്ഷ മറിഞ്ഞ് യാത്രികരായ രണ്ടുപേർ മരിച്ചു.

തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ നിയന്ത്രണം വിട്ട ഓട്ടോ റിക്ഷ മറിഞ്ഞ് യാത്രികരായ രണ്ടുപേർ മരിച്ചു. പാറശാല കുറുക്കുട്ടി സ്വദേശികളായ രാധാമണി, സുമ എന്നിവരാണ് മരിച്ചത്.

പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവർ പരമേശ്വരൻ, ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന രജിത്ത് എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അഞ്ചാം കുരിശിനു സമീപത്ത് ഒരു ചടങ്ങിൽ പങ്കെടുത്ത് തിരികെ വരികയായിരുന്നു സംഘം.