ഓണക്കിറ്റ് വിതരണം: റേഷന്‍ കടകള്‍ തിങ്കളാഴ്ചയും തുറക്കും

സൗജന്യ ഓണക്കിറ്റ് വിതരണം പൂര്‍ത്തിയാക്കുന്നതിനായി ജില്ലയിലെ എല്ലാ റേഷന്‍ കടകളും ഞായര്‍ ഒഴികെ ആഗസ്ത് 31 വരെയുള്ള എല്ലാ അവധി ദിനങ്ങളിലും തുറന്നു പ്രവര്‍ത്തിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ഓണക്കിറ്റ് വിതരണം ആഗസ്ത് 31ന് അവസാനിക്കുമെന്നതിനാല്‍ മുഴുവന്‍ കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് ലഭ്യമാക്കുന്നതിന് വേണ്ടിയാണിത്. റേഷന്‍ കടകളില്‍ വിതരണത്തിനാവശ്യമായ കിറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും എല്ലാ കാര്‍ഡ് ഉടമകളും അവ കൈപ്പറ്റണമെന്നും അദ്ദേഹം അറിയിച്ചു. ഇത് സംബന്ധിച്ച പരാതികള്‍ താലൂക്ക് സപ്ലൈ ഓഫീസറെ അറിയിക്കാം. ഫോണ്‍: കണ്ണൂര്‍ -9188527408, തലശ്ശേരി -9188527410, തളിപ്പറമ്പ് -9188527411, ഇരിട്ടി -9188527409, ജില്ലാ സപ്ലൈ ഓഫീസര്‍ -9188527327.