ഓണവിപണിയിലേക്ക് ഉല്‍പ്പന്നങ്ങള്‍ നല്‍കാം

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലുള്ള ഓണം പഴം-പച്ചക്കറി വിപണി ആഗസ്ത് 17, 18, 19, 20 തീയതികളില്‍ നടക്കും. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവിടങ്ങളിലായി കൃഷിവകുപ്പ് 107 ചന്തകളും, ഹോര്‍ട്ടികോര്‍പ്പ് 30 ചന്തകളും, വി എഫ് പി സി കെ ആറ് ചന്തകളുമാണ് സംഘടിപ്പിക്കുക. ഓണ വിപണിയിലേക്ക് സ്വന്തമായി ഉല്‍പ്പാദിപ്പിച്ച പഴം, പച്ചക്കറികള്‍ വിപണനത്തിന് നല്‍കുവാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ ആഗസ്ത് ആറിനകം അതത് കൃഷിഭവനില്‍ വിവരങ്ങള്‍ രേഖാമൂലം നല്‍കണമെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.