ഓപ്പറേഷൻ സുതാര്യത്തിന് സംസ്ഥാനത്ത് തുടക്കമായി.

സൺഫിലിമും കൂളിംഗ് ഫിലിമും ഒട്ടിച്ച വാഹനങ്ങൾക്കെതിരായ പരിശോധന ഓപ്പറേഷൻ സുതാര്യത്തിന് സംസ്ഥാനത്ത് തുടക്കമായി. ഇതുവരെ നൂറിലധികം വാഹനങ്ങൾ നടപടി നേരിട്ടു. കൂളിങ് ഫിലിം, റ്റിന്റഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവയൊന്നും ഒട്ടിക്കാൻ പാടില്ല. നിലവിലെ നിയമം ദുർവ്യാഖ്യാനം ചെയ്ത് ആശയ കുഴപ്പം സൃഷ്ടിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് സ്‌പെഷ്യൽ ഡ്രൈവ് എം വി ഡി ആരംഭിച്ചത്.