ഓഹരി വിപണി രണ്ടാംദിവസവും നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ രണ്ടാംദിവസവും നഷ്ടം. സെൻസെക്സ് 257 പോയന്റ് നഷ്ടത്തിൽ 43,099.91ലും നിഫ്റ്റി 69 പോയന്റ് താഴ്ന്ന് 12,621ലുാണ് വ്യാപാരം ആരംഭിച്ചത്.


ബിഎസ്ഇയിലെ 565 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 479 ഓഹരികൾ നഷ്ടത്തിലുമാണ്. 63 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ബാങ്ക്, ലോഹ സൂചികകൾ ഒരുശതമാനത്തോളം താഴെയെത്തി.

ടൈറ്റാൻ, ഇൻഫോസിസ്, റിലയൻസ്, ഏഷ്യൻ പെയിന്റ്സ്, സൺ ഫാർമ, എച്ച്സിഎൽ ടെക്, ഹിന്ദുസ്ഥാൻ യുണിലിവർ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ടെക് മഹീന്ദ്ര, നെസ് ലെ, ബജാജ് ഫിൻസർവ്, ടിസിഎസ്, ബജാജ് ഓട്ടോ, മാരുതി, ഐടിസി, കൊട്ടക് ബാങ്ക്, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.