ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ തുടർച്ചയായി മൂന്നാംദിവസവും നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 45 പോയന്റ് താഴ്ന്ന് 51,264ലിലും നിഫ്റ്റി 22 പോയന്റ് നഷ്ടത്തിൽ 15,083ലുമാണ് വ്യാപാരം ആരംഭിച്ചത്.

ബിഎസ്ഇയിലെ 736 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 466 ഓഹരികൾ നഷ്ടത്തിലുമാണ്. 87 ഓഹരികൾക്ക് മാറ്റമില്ല.

ഐടിസി, എൽആൻഡ്ടി, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, എച്ച്സിഎൽ ടെക്, മാരുതി സുസുകി, പവർഗ്രിഡ് കോർപ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഭാരതി എയർടെൽ, ബജാജ് ഫിനാൻസ്, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യൻ പെയിന്റ്സ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്