ഓഹരി സൂചികകൾ നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തിനൊടുവിൽ ഓഹരി സൂചികകളിൽ നഷ്ടം. സെൻസെക്സ് 146 പോയന്റ് താഴ്ന്ന് 43,447ലും നിഫ്റ്റി 34 പോയന്റ് നഷ്ടത്തിൽ 12714ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 1018 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 709 ഓഹരികൾ നഷ്ടത്തിലുമാണ്. 87 ഓഹരികൾക്ക് മാറ്റമില്ല. ദീപാവലിയോടനുബന്ധിച്ച് മെഗാ സാമ്പത്തിക പാക്കേജ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ വിപണി തിരിച്ചുകയറിയേക്കും.

ഹിൻഡാൽകോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഫോസിസ്, ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, വിപ്രോ, സൺ ഫാർമ, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, ബ്രിട്ടാനിയ, ഗെയിൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.

കോൾ ഇന്ത്യ, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ഇൻഡസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ആക്സിസ് ബാങ്ക്, ഐഒസി, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

ബിഎസ്ഇയിലെ 1018 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 709 ഓഹരികൾ നഷ്ടത്തിലുമാണ്. 87 ഓഹരികൾക്ക് മാറ്റമില്ല