ഓൺലൈൻ ഇന്റർവ്യൂ

സഹകരണ വകുപ്പിന് കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) 2022-24 എംബിഎ ബാച്ചിലേക്ക് ജൂൺ ഏഴിന് രാവിലെ 10 മുതൽ 12 വരെ ഓൺലൈൻ ഇന്റർവ്യൂ നടക്കും. ഡിഗ്രിക്ക് 50 ശതമാനം മാർക്കും സി-മാറ്റ് പരീക്ഷ എഴുതിയവർക്കും അല്ലെങ്കിൽ കെ-മാറ്റ്/ക്യാറ്റ് യോഗ്യതയുള്ളവർക്കും പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക് 20 ശതമാനം സീറ്റ് സംവരണമുണ്ട്. എസ് സി/എസ് ടി വിഭാഗങ്ങൾക്ക് സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. ഡിഗ്രി അവസാന വർഷവിദ്യാർഥികൾക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാം. അപേക്ഷകർ meet.google.com/rak-sgbp-huo എന്ന ലിങ്കിൽ കയറി ഇന്റർവ്യൂവിന് പങ്കെടുക്കുക. ഫോൺ: 8547618290.