ഓൺലൈൻ സഹായി: വാക് ഇൻ ഇന്റർവ്യൂ 10ന്

കണ്ണൂർ ഐടിഡിപി ഓഫീസിലും ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും കരാർ അടിസ്ഥാനത്തിൽ ഓൺലൈൻ സഹായിമാരെ നിയമിക്കുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ മെയ് 10ന് രാവിലെ 11 മണി മുതൽ ഒരു മണി വരെ കണ്ണൂർ സിവിൽ സ്റ്റേഷൻ അഡീഷണൽ ബ്ലോക്കിലെ ഐടിഡിപി ഓഫീസിൽ നടത്തും. പട്ടികവർഗ യുവതീ യുവാക്കൾക്കാണ് നിയമനം. പ്രായം 18നും 36നും ഇടയിൽ.
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, ഡി സി എ, ഇംഗ്ലീഷ്, മലയാളം ടൈപ്പ്റൈറ്റിംഗ് എന്നിവയാണ് യോഗ്യത. താൽപര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും, തിരിച്ചറിയൽ രേഖ എന്നിവ സഹിതം നേരിട്ട് ഹാജരാകണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 15,000 രൂപ ഹോണറേറിയം ലഭിക്കും. ഫോൺ: 0497 2700357.