ക​ഞ്ഞി​വെ​ള്ള​ത്തി​ൽ നി​ന്ന് സ്വ​ന്ത​മാ​യി നി​ർ​മി​ച്ച കള്ളുമായി വി​ദ്യാ​ർ​ഥി സ്കൂളിൽ

ക​ഞ്ഞി​വെ​ള്ള​ത്തി​ൽ നി​ന്ന് സ്വ​ന്ത​മാ​യി നി​ർ​മി​ച്ച കള്ളുമായി സ്​കൂ​ളി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി കു​ടുങ്ങി. സം​ഭ​വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക്കു കൗ​ൺ​സി​ലിം​ഗ് ന​ൽ​കാ​ൻ എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​പ​ടി ആ​രം​ഭി​ച്ചു. യൂറ്റ്യൂബിൽ നിന്നാണ് വിദ്യാർത്ഥി പാനീയ നിർമ്മാണം പഠിച്ചതെന്നാണ് വിവരം. ഹൈറേഞ്ചിലെ ഒ​രു സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ത്തി​ലാ​ണ് സംഭവം.

രാ​വി​ലെ സ്‌​കൂ​ളി​ൽ എ​ത്തി​യ വി​ദ്യാ​ർ​ഥി ബാ​ഗി​നു​ള്ളി​ൽ സ്വ​യം നി​ർ​മി​ച്ച കള്ള് സൂ​ക്ഷി​ച്ചി​രു​ന്നു. ഇ​ട​യ്ക്കു കുപ്പി എ​ടു​ത്തു നോ​ക്കു​ന്ന​തി​നി​ടെ ഗ്യാ​സ് നി​റ​ഞ്ഞ കു​പ്പി​യു​ടെ അ​ട​പ്പ് തെ​റി​ച്ചു​പോ​യി. ഇ​തോ​ടെ കള്ള് പുറത്തേക്ക് ഒഴുകി. മറ്റ് വിദ്യാർത്ഥികളുടെ ​ദേഹത്തും തെറിച്ചു. സംഭവം അധ്യാപകരും അറിഞ്ഞു. അധ്യാപകർ വി​ദ്യാ​ർ​ഥി​യു​ടെ വീ​ട്ടി​ലെ​ത്തി ര​ക്ഷി​താ​ക്ക​ളെ വി​വ​രം അ​റി​യി​ച്ചു. തുടർന്ന് എക്സൈസിനെ വിവരമറിയിക്കുകയായിരുന്നു. സം​ഭ​വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക്കു കൗ​ൺ​സി​ലിം​ഗ് ന​ൽ​കാ​ൻ എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​പ​ടി ആ​രം​ഭി​ച്ചു.