കടുവ’ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്ക്
കൊച്ചി: പൃഥ്വിരാജ് നായകനായി എത്തുന്ന ‘കടുവ’ സിനിമ പ്രദര്‍ശിപ്പിക്കുന്നത് കോടതി താത്കാലികമായി വിലക്കി.ഹര്‍ജി തീര്‍പ്പാക്കും വരെ സിനിമ മുഴുവനായോ ഭാഗികമായോ പ്രദര്‍ശിപ്പിക്കുന്നതും തിരക്കഥ പ്രസിദ്ധീകരിക്കുന്നതിനുമാണ് എറണാകുളം ജില്ല സബ് കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്.
സാമൂഹിക മാധ്യമങ്ങളിലും ഒടിടിയിലും വിലക്ക് ബാധകമാണ്. കേസ് ഈ മാസം 14ന് വീണ്ടും പരിഗണിക്കും. ജോസ് കുറുവനാക്കുന്നേലിന്റെ ഹര്‍ജി അനുവദിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ജിനു വര്‍ഗീസ് എബ്രഹാമാണ് എതിര്‍ കക്ഷി.