ശബ്ദമലിനീകരണത്തിന് താക്കീത്:ഓപ്പറേഷൻ ഡെസിബൽ

ശബ്ദമലിനീകരണ നിയന്ത്രണത്തിനായി ആർടിഒ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ ഓപ്പറേഷൻ ഡെസിബൽ പരിശോധനയിൽ അനധികൃതമായി വാഹനങ്ങളിൽ ഘടിപ്പിച്ച 69 എയർ ഫോണുകൾ പിടികൂടി. ഇവ അടക്കം വിവിധ കേസുകളിലായി 225300 രൂപ പിഴയീടാക്കി ഹോണുകൾ റോഡിൽ വച്ച് തന്നെ നീക്കം ചെയ്തു. ബസുകൾ, ലോറികൾ മുതലായ വാഹനങ്ങളാണ് കൂടുതലായും പരിശോധിച്ചത്. സൈലൻസറിന് വരുത്തിയ മാറ്റത്തിന് അഞ്ച് കേസുകളും രജിസ്റ്റർ ചെയ്തു. പൊതുനിരത്തിൽ അനാവശ്യമായി ഹോൺ മുഴക്കിയവരെയും പിടികൂടി. ശബ്ദമലിനീകരണം കുറയ്ക്കാനായി ഡ്രൈവർമാരെ ബോധവൽക്കരിച്ചു. ട്രാഫിക് സിഗ്നൽ, ട്രാഫിക് ബ്ലോക്ക്, സ്‌കൂൾ, ആശുപത്രി, കോടതി പരിസരങ്ങൾ എന്നിവിടങ്ങളിൽ ശബ്ദശല്യം ഉണ്ടാക്കുന്നത് കർശനമായി തടയാനാണ് തീരുമാനം.