കണക്കില്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ ദേശീയ ശരാശരിയെക്കാള്‍ പിന്നില്‍

വിദ്യാഭ്യാസ മന്ത്രാലയത്തിൻറെ സ്കൂൾ വിദ്യാഭ്യാസ മികവ് സർവേ പ്രകാരം കണക്കില്‍ കേരളത്തിലെ വിദ്യാർത്ഥികൾ ദേശീയ ശരാശരിയേക്കാൾ പിന്നിലാണ്. സംസ്ഥാനത്തെ 10, 8, 5, 3 ക്ലാസുകളിലെ വിദ്യാർത്ഥികളാണ് ഏറ്റവും താഴെയുള്ളത്. അതേസമയം, മൂന്നാം ക്ലാസ് വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും ദേശീയ ശരാശരിയേക്കാൾ മുന്നിലാണ്.

പത്താം ക്ലാസ്: കണക്ക്: ദേശീയ ശരാശരി -32 സംസ്ഥാന ശരാശരി -29. സാമൂഹ്യശാസ്ത്രം: ദേശീയ ശരാശരി-37 സംസ്ഥാന ശരാശരി-40. ശാസ്ത്രം: ദേശീയ ശരാശരി-35 സംസ്ഥാന ശരാശരി-36. ഇംഗ്ലീഷ്: ദേശീയ ശരാശരി-51 സംസ്ഥാന ശരാശരി-43. ഭാഷാ വിഷയങ്ങൾ: ദേശീയ ശരാശരി-47 സംസ്ഥാന ശരാശരി-41

എട്ടാം ക്ലാസ്: കണക്ക്: ദേശീയ ശരാശരി-36 സംസ്ഥാന ശരാശരി-31. സോഷ്യൽ സയൻസ്: നാഷണൽ ആവറേജ്-39 സംസ്ഥാന ശരാശരി-37. ശാസ്ത്രം: ദേശീയ ശരാശരി-39 സംസ്ഥാന ശരാശരി-41. ഭാഷാ വിഷയങ്ങൾ: ദേശീയ ശരാശരി – 53 സംസ്ഥാന ശരാശരി – 57.