കണ്ണപുരം റോട്ടറി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കണ്ണപുരം റോട്ടറി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഇരിണാവ് ഹിന്ദു എൽ പി സ്കൂളിൽ
റോട്ടറി സ്റ്റേറ്റ് കോർഡിനേറ്റർ ഡോ.എം.വിനോദ്കുമാർ ക്യാപ് ഉദ്ഘാടനം ചെയ്തു

റോട്ടറി രോഗപ്രധിരോധവും ചികിൽസയും മാസാചരണത്തിന്റെ ഭാഗമായി കണ്ണപുരം റോട്ടറി, പയ്യന്നൂർ ഐ ഫൌണ്ടേഷൻ, ഇരിണാവ് ഹിന്ദു എ എൽ പി സ്കൂളിന്റെയും സംയുക്തമായി കുട്ടികൾക്ക് കണ്ണ് പരിശോധന നടത്തി, ഇരിണാവ് ഹിന്ദു എ എൽ .പി. സ്കൂളിൽ പ്രസിഡണ് നികേഷ് കാക്കാമണിയുടെ അദ്ധ്യക്ഷതയിൽ റോട്ടറി സ്റ്റേറ്റ്കോർഡിനേറ്റർഡോ.എം.വിനോദ്കുമാർ ക്യാപ് ഉദ്ഘാടനം ചെയ്തു,

ചടങ്ങിൽ കല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ഇ.പി. ഓമന, ചാർട്ടർ പ്രസിഡണ്ട് പ്രോ വി.എസ്.അനിൽകുമാർ, ഹെഡ് മിസ്ട്രസ്സ് എം. രേണുക, മുകേഷ് അത്തായി, സെക്രട്ടറി സി.കെ.സുമേഷ്, സി. അബ്ദുൾ സലാം, എ സി.രാജൻ, എം.പി. വിജയൻ, ഡോ സി.വിജയൻ, പി.പി. സുരേ ന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു, കോ വിഡ് മാനദണ്ഡപ്രകാരം നടന്ന ക്യാമ്പിൽ നൂറോളം കുട്ടികളെയും രക്ഷിതാക്കളെയും പരിശോധിച്ചു.