കണ്ണൂരില്‍ കരസേന റിക്രൂട്ട്മെന്റ് റാലി; ഫെബ്രുവരി രണ്ട് വരെ അപേക്ഷിക്കാം
കണ്ണൂരിൽ ഫെബ്രുവരി 20 മുതൽ മാർച്ച് 31 വരെ നടത്തുന്ന ഇന്ത്യൻ ആർമി റാലിക്ക് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട്, കാസർകോട്, കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, വയനാട് എന്നീ ജില്ലകളിലുള്ളവർക്കും മാഹി, ലക്ഷദ്വീപ് എന്നിവടങ്ങളിൽ നിന്നുള്ളവർക്കും അപേക്ഷിക്കാം.
സോൾജ്യർ ജനറൽ ഡ്യുട്ടി (ആൾ ആംസ്), സോൾജ്യർ ടെക്നിക്കൽ, സോൾജ്യർ ടെക് നഴ്സിങ്ങ് അസിസ്റ്റന്റ് (എ.എം.സി.)/നഴ്സിങ്ങ് അസിസ്റ്റന്റ്സ് വെറ്ററിനറി, സോൾജ്യർ ക്ലാർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ/ഇൻവന്ററി മാനേജ്മെന്റ് (ആൾ ആംസ്), സോൾജ്യർ ട്രേഡ്സ്മാൻ പത്താം ക്ലാസ് പാസ് (ഡ്രെസ്സർ, ഷെഫ്, സ്റ്റുവാർഡ്, സപ്പോർട്ട് സ്റ്റാഫ് (ഇ.ആർ.), ടെയ്ലർ, വാഷർമാൻ, ആർട്ടീഷ്യൻ വുഡ് വർക്ക്), സോൾജ്യർ ട്രേഡ്സ്മാൻ (ആൾ ആംസ്) എട്ടാം ക്ലാസ് പാസ് (മെസ് കീപ്പർ ആൻഡ് ഹൗസ് കീപ്പർ) എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. റാലിയുടെ വേദി പിന്നീട് പ്രഖ്യാപിക്കും.
സോൾജ്യർ ജനറൽ ഡ്യൂട്ടി (ഓൾ ആംസ്)
യോഗ്യത:45 ശതമാനം മാർക്കൊടെ എസ്.എസ്.എൽ.സി./മെട്രിക്ക്. ഓരോ വിഷയങ്ങൾക്കും 33 ശതമാനം മാർക്കെങ്കിലും നേടിയിരിക്കണം.
പ്രായം: പതിനേഴര മുതൽ 21 വയസ് വരെ. 1999 ഒക്ടോബർ ഒന്നിനും 2003 ഏപ്രിൽ ഒന്നിനുമിടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയതികളും ഉൾപ്പെടെ). കുറഞ്ഞ ശാരീരിക ക്ഷമത: ഉയരം-166 സെ.മീ., നെഞ്ചളവ്-77 സെ.മീ. (5 സെ.മീ. വികസിപ്പിക്കാൻ കഴിയണം).
സോൾജ്യർ ടെക്നിക്കൽ
യോഗ്യത: സയൻസ് വിഷയത്തിൽ പ്ലസ്ടു/ഇന്റർമീഡിയറ്റ് പാസായിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ 50 ശതമാനം മാർക്കും ഓരോ വിഷയത്തിനും 40 ശതമാനം മാർക്കും ഉണ്ടായിരിക്കണം.
പ്രായം: പതിനെഴര-23 വയസ്. 1997 ഒക്ടോബർ ഒന്നിനും 2003 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയതികളും ഉൾപ്പെടെ). കുറഞ്ഞ ശാരീരിക ക്ഷമത: ഉയരം-165 സെ.മീ., നെഞ്ചളവ്-77 സെ.മീ. (5 സെ.മീ. വികസിപ്പിക്കാൻ കഴിയണം).
സോൾജ്യർ ടെക് നഴ്സിങ്ങ് അസിസ്റ്റന്റ് (എ.എം.സി.)/നഴ്സിങ്ങ് അസിസ്റ്റന്റ്സ് വെറ്ററിനറി
യോഗ്യത:സയൻസ് വിഷയത്തിൽ പ്ലസ് ടു/ഇന്റർമീഡിയറ്റ് പാസായിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ 50 ശതമാനം മാർക്കും ഓരോ വിഷയത്തിനും 40 ശതമാനം മാർക്കും ഉണ്ടായിരിക്കണം. അല്ലെങ്കിൽ സയൻസ് വിഷയത്തിൽ പ്ലസ് ടു/ഇന്റർമീഡിയറ്റ് പാസായിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ 50 ശതമാനം മാർക്കും ഓരോ വിഷയത്തിനും 40 ശതമാനം മാർക്കും വേണം.
പ്രായം:പതിനെഴര-23 വയസ്. 1997 ഒക്ടോബർ ഒന്നിനും 2003 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയതികളും ഉൾപ്പെടെ). കുറഞ്ഞ ശാരീരിക ക്ഷമത: ഉയരം-165 സെ.മീ., നെഞ്ചളവ്-77 സെ.മീ.(5 സെ.മീ. വികസിപ്പിക്കാൻ കഴിയണം).
സോൾജ്യർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ/ഇൻവന്ററി മാനേജ്മെന്റ് (ഓൾ ആംസ്)
യോഗ്യത: 60 ശതമാനം മാർക്കൊടെ ഏതെങ്കിലും സ്ട്രീമിലെ പ്ലസ്ടു/ഇന്റർമീഡിയറ്റ് പാസായിരിക്കണം (ആർട്സ്, കൊമേഴ്സ്, സയൻസ്). എല്ലാ വിഷയങ്ങളിലും 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. ഇംഗ്ലീഷ്/മാത്സ്/അക്കൗണ്ട്സ്/ബുക്ക്സ് കീപ്പിങ്ങ് എന്നിവയിൽ 50 ശതമാനം മാർക്ക് വേണം.
പ്രായം: പതിനെഴര-23 വയസ്. 1997 ഒക്ടോബർ ഒന്നിനും 2003 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയതികളും ഉൾപ്പെടെ). കുറഞ്ഞ ശാരീരിക ക്ഷമത: ഉയരം-162 സെ.മീ., നെഞ്ചളവ്-77 സെ.മീ.(5 സെ.മീ. വികസിപ്പിക്കാൻ കഴിയണം).
സോൾജ്യർ ട്രേഡ്സ്മാൻ പത്താം ക്ലാസ് പാസ് (ഡ്രെസർ, ഷെഫ്, സ്റ്റുവാർഡ്, സപ്പോർട്ട് സ്റ്റാഫ് (ഇ.ആർ.), വാഷർമാൻ, ആർട്ടീഷ്യൻ വുഡ് വർക്ക്)
യോഗ്യത: പത്താം ക്ലാസ് ജയിച്ചിരിക്കണം. ഓരോ വിഷയത്തിനും 33 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.
പ്രായം:പതിനെഴര-23 വയസ്. 1997 ഒക്ടോബർ ഒന്നിനും 2003 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയതികളും ഉൾപ്പെടെ). കുറഞ്ഞ ശാരീരിക ക്ഷമത: ഉയരം-166 സെ.മീ., നെഞ്ചളവ്-76 സെ.മീ.(5 സെ.മീ. വികസിപ്പിക്കാൻ കഴിയണം).
സോൾജ്യർ ട്രേഡ്സമാൻ (ആൾ ആംസ്) എട്ടാം ക്ലാസ് പാസ് (മെസ് കീപ്പർ ആൻഡ് ഹൗസ് കീപ്പർ)
യോഗ്യത:എട്ടാം ക്ലാസ് ജയിച്ചിരിക്കണം. എല്ലാ വിഷയത്തിനും 33 ശതമാനം മാർക്ക് ഉണ്ട ായിരിക്കണം.
പ്രായം: പതിനെഴര-23 വയസ്. 1997 ഒക്ടോബർ ഒന്നിനും 2003 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയതികളും ഉൾപ്പെടെ). കുറഞ്ഞ ശാരീരിക ക്ഷമത: ഉയരം-166 സെ.മീ., നെഞ്ചളവ്: 76 സെ.മീ. 5 സെ.മീ. വികാസം ഉണ്ടായിരിക്കണം.
ശാരീരിക ക്ഷമതയിലെ ഇളവ്
സർവീസിലിരിക്കുന്നയാളുടെ മകൻ/വിമുക്തഭടന്റെ മകൻ/യുദ്ധത്തിൽ മരണപ്പെട്ട സൈനികന്റെ വിധവയുടെ മകൻ/വിമുക്തഭടന്റെ വിധവയുടെ മകൻ ഇവർക്ക് ഉയരത്തിൽ 2 സെ.മീറ്ററും നെഞ്ചളവിൽ ഒരു സെ.മീറ്ററും ഭാരത്തിൽ 2 കിലോയും ഇളവ് ലഭിക്കും. കായിക താരങ്ങൾക്കും നിയമാനുസൃത ഇളവുണ്ട്. വിവരങ്ങൾ www.joinindianarmy.nic.inഎന്ന വെബ്സൈറ്റിൽ ലഭിക്കും.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.joinindianarmy.nic.inഎന്ന വെബ്സൈറ്റ് കാണുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0495-2383953. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 2.