കണ്ണൂരിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

നാഷണൽ ഹൈവെ 66 ൽ കണ്ണൂർ ചേംബർ ഓഫ് കോമേർസ് മുതൽ താഴെ ചൊവ്വ റെയിൽവെ ഗെയിറ്റ് വരെയുള്ള ഭാഗത്ത് കോൾഡ്മില്ലിങ്ങ് സാങ്കേതികവിദ്യ ഉപയോഗിച്ച് റോഡ് പരിഷ്ക്കരിക്കുന്ന പ്രവർത്തി 28 ന് രാവിലെ 6 മണി മുതൽ ആരംഭിച്ച് ജനുവരി 12 വരെ തുടരുന്നതായിരിക്കും . ഈ സമയം ഇതിലൂടെയുള്ള വാഹനഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തും. താഴെ പറയും പ്രകാരം വാഹനഗതാഗതം നിയന്ത്രിക്കും.

കണ്ണൂരിൽ നിന്ന് തലശ്ശേരി , കോഴിക്കോട് , മട്ടന്നൂർ , കൂത്തുപറമ്പ് ഭാഗ ത്തേക്ക് പോകേണ്ട വാഹനങ്ങൾ ( ബസ്സുകൾ ഉൾപ്പെടെ ) നിലവിലുള്ള നാഷണൽ ഹൈവെ വഴി തന്നെ പോകാവുന്നതാണ് .

തലശ്ശേരി ഭാഗത്ത് നിന്ന് കണ്ണൂർ , പയ്യന്നൂർ ഭാഗത്തേക്ക് വരേണ്ട . വാഹനങ്ങൾ ( ബസുകൾ ഉൾപ്പെടെ ) തോട്ടട ടി.എസ് , സിറ്റി , പ്രഭാത് ജംഗ്ഷൻ വഴി ടൗണിൽ പ്രവേശിക്കുകയും തുടർന്ന് പയ്യന്നൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പ്രഭാത് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് ചാലാട് , വളപട്ടണം വഴി എൻ.എച്ചിൽ പ്രവേശിച്ച് പോകാവുന്നതാണ് .

തളിപ്പറമ്പ് ഭാഗത്ത് നിന്ന് തലശ്ശേരി ഭാഗത്തേക്ക് പോകേണ്ട് . ചരക്ക് വാഹനങ്ങൾ വളപട്ടണം പഴയടോൾ പ്ലാസ , കാട്ടാമ്പള്ളി പാലം , മയ്യിൽ , ചാലോട് വഴി പോകേണ്ടതാണ് .

മട്ടന്നൂർ ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് വരേണ്ട വാഹനങ്ങൾ ( ബസ്സു കൾ ഉൾപ്പെടെ ) മുണ്ടയാട് സ്റ്റേഡിയത്തിന്റെ അടുത്ത് നിന്ന് വല ത്തോട്ട് തിരിഞ്ഞ് കെ.എസ്.ഇ.ബി സബ്സ്റ്റേഷൻ , കക്കാട് , തെക്കി ബസാർ വഴി പോകേണ്ടതാണ് .

കുത്തുപറമ്പ് ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് വരേണ്ട വാഹനങ്ങൾ ( ബസ്സുകൾ ഉൾപ്പെടെ ) തോട്ടട ജെ.ടി.എസ് , സിറ്റി , പഭാത് ജംഗ്ഷൻ , താവക്കര വഴിയും പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു