കണ്ണൂരിൽ കറുപ്പിന് വിലക്കില്ല
കണ്ണൂരിൽ കറുപ്പിന് വിലക്കില്ല. കറുത്ത വസ്ത്രത്തിനും മാസ്‌കിനും വിലക്കില്ലെന്ന് പൊലീസ് അറിയിച്ചു. മുഖ്യമന്ത്രിക്ക് ഇന്നും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തുന്നത്. തളിപ്പറമ്പ് കീല കാമ്പസിലാണ് ഇന്ന് ഉദ്ഘാടനം. കണ്ണൂരിൽ മുഖ്യമന്ത്രി പരിപാടികളിൽ പങ്കെടുക്കാനെത്തുമ്പോൾ പൊതുജനങ്ങളുടെ കറുത്ത മാസ്ക് അഴിപ്പിക്കില്ലെന്ന് പൊലീസ് അറിയിച്ചു.
കറുത്ത നിറമുള്ള വസ്ത്രം ധരിക്കുന്നതിനും വിലക്കില്ലെന്ന് പൊലീസ് അറിയിച്ചു. തളിപ്പറമ്പ് മന്ന മുതൽ പൊക്കുണ്ട് വരെ തിങ്കൾ രാവിലെ 9 മുതൽഉച്ചക്ക് 12 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആംബുലൻസ് ഒഴിച്ചുള്ള വാഹനങ്ങൾ കൂനം- പൂമംഗലം – കാഞ്ഞിരങ്ങാട് – മന്ന റോഡ് വഴി തിരിച്ചു വിടും