Latestകണ്ണൂര്‍

കണ്ണൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയുടെ നഗ്നദൃശ്യങ്ങൾ ഫോണിൽ പകർത്തി പ്രചരിപ്പിച്ച സഹപാഠി പിടിയിൽ

പ്ലസ് ടു വിദ്യാർത്ഥിനിയുടെ നഗ്നദൃശ്യങ്ങൾ ഫോണിൽ പകർത്തി പ്രചരിപ്പിച്ച സഹപാഠി കണ്ണൂരിൽ പിടിയിൽ. കേളകം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മറ്റ് രണ്ട് പെൺകുട്ടികളുടെ കൂടി നഗ്നദൃശ്യങ്ങൾ ഈ ആൺകുട്ടി പകര്‍ത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. 16 വയസുകാരനാണ് സഹപാഠിയായ പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച കേസിൽ പിടിയിലായത്. 4 മാസം മുന്പാണ് ദൃശ്യങ്ങൾ പകത്തിയത്. ഇത് കഴിഞ്ഞ ഒരു മാസമായി സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഒരാഴ്ച മുന്പ് മാത്രമാണ് പെൺകുട്ടി ഇക്കാര്യം അറിയുന്നത്.