കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം
കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പുതിയ കെട്ടിടത്തില്‍ സജ്ജമാക്കിയ ഒ.പി. ബ്ലോക്ക്, കാന്റീന്‍, കോണ്‍ഫറന്‍സ് ഹാള്‍, ഡിജിറ്റല്‍ എക്‌സ്‌റേ യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു.
ആശുപത്രിയില്‍ മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി കണ്ണൂര്‍ ജില്ലാപഞ്ചായത്ത് 80 ലക്ഷം രൂപ വകയിരുത്തിയാണ് പുതിയ നിര്‍മ്മാണ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടപ്പിലാക്കിയത്. ചികിത്സക്കായി വരുന്ന രോഗികള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്നതിനായി സൗകര്യപ്രദമായ പുതിയ ഒപി ബ്ലോക്ക്, രോഗനിര്‍ണയത്തിന് സഹായിക്കുന്ന ഡിജിറ്റല്‍ എക്‌സ്‌റേ യൂണിറ്റ്, ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ട്രെയിനിംഗുകളും മീറ്റിംഗുകളും നടത്തുന്നതിനായി 200 ഓളം പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാള്‍, രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും ജീവനക്കാര്‍ക്കും വേണ്ടി സൗകര്യപ്രദമായ കാന്റീന്‍ എന്നിവയാണ് പ്രവര്‍ത്തന സജ്ജമായിട്ടുള്ളത്. മൂന്ന് നിലകളിലായി നിര്‍മ്മിച്ച ഈ കെട്ടിടത്തിന്റെ ആകെ വിസ്തീര്‍ണ്ണം 5800 സ്‌ക്വയര്‍ മീറ്ററാണ്. ഇതോടെ കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാകും.