കണ്ണൂര്‍ കരിയാപ്പിലെ മത്സ്യ സംസ്കരണ കമ്പനിക്കു മുന്നിലെ സമരപ്പന്തൽ കത്തിച്ച നിലയിൽ.

കണ്ണൂര്‍ ആലപ്പടമ്പ് കരിയാപ്പിലെ മത്സ്യ സംസ്കരണ കമ്പനിക്കു മുന്നിലെ സമരപ്പന്തൽ കത്തിച്ച നിലയിൽ. ഇന്നലെ രാത്രി അജ്ഞാത സംഘമാണ് സമരപ്പന്തലിന് തീയിട്ടത്. കാങ്കോല്‍- ആലപ്പടമ്പ് പഞ്ചായത്തിലെ മത്സ്യ സംസ്‌കരണ യൂണിറ്റിനെതിരെ പ്രദേശത്ത് ജനകീയ സമരം ശക്തമാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ അര്‍ധരാത്രിയാണ് ജനകീയ സമരസമിതിയുടെ സമരപ്പന്തലിന് അജ്ഞാതരായ ആളുകള്‍ തീയിട്ടത്. പ്രദേശത്ത് മത്സ്യസംസ്‌കരണ യൂണിറ്റ് വരുന്നതിനെതിരെ നാളുകളായി ജനകീയ സമരം ശക്തമാണ്. നാട്ടുകാരുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ സ്ഥിരമായി ആളുകള്‍ പന്തലില്‍ ഇരിക്കാറുണ്ടായിരുന്നില്ല. എന്നാല്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമായിരുന്നു