കണ്ണൂര്‍-കൂത്തുപറമ്പ റോഡില്‍ വലിയ വാഹനങ്ങള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു

കണ്ണൂര്‍: കണ്ണൂര്‍-കൂത്തുപറമ്പ റോഡില്‍ ചരക്ക് വാഹനങ്ങള്‍ക്കും നീളം കൂടിയ വാഹനങ്ങള്‍ക്കും 27-05-2022 മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. കണ്ണൂര്‍-കൂത്തുപറമ്പ റോഡിലെ മൂന്നാം പാലം നിര്‍മ്മാണത്തിന്‍റെ ഭാഗമായി നിര്‍മ്മിച്ച തല്‍ക്കാലിക ഡൈവേര്‍ഷന്‍ റോഡിന്‍റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഗതാഗത നിയന്ത്രണ നടപടി. കണ്ണൂരില്‍ നിന്നും കൂത്തുപറമ്പ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ചാല സ്കൂളിനടുത്തു നിന്നും ഇടത്തോട്ടു തിരിഞ്ഞു ചാല – തന്നട –പൊതുവച്ചേരി – ആര്‍ വി മെട്ട വഴി മൂന്നു പെരിയ വഴി കണ്ണൂര്‍ -കൂത്തുപറമ്പ റോഡില്‍ പ്രവേശിക്കേണ്ടതാണ്. കൂത്തുപറമ്പില്‍ നിന്നും കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ മൂന്നു പെരിയയില്‍ നിന്നും ഇടത്തോട്ടു തിരിഞ്ഞു പാറപ്രം – മേലൂര്‍ക്കടവ് – കാടാച്ചിറ വഴി കണ്ണൂരിലേക്കും പോകേണ്ടതാണ്. വാഹന ഉടമകളും ഡ്രൈവര്‍മാരും ഗതാഗത നിയന്ത്രണവുമായി സഹകരിക്കണമെന്ന് എടക്കാട് പോലീസും കണ്ണൂര്‍ എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ (പാലങ്ങളുടെ വിഭാഗം) ഓഫീസ്സില്‍ നിന്നും അറിയിയ്ക്കുന്നു.