കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി നല്‍കില്ല: കേന്ദ്രം.

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തില് നിന്നും വിദേശ വിമാന കമ്ബനികള്ക്ക് കൂടുതല് സര്വീസുകള് ഓപ്പറേറ്റ് ചെയ്യുന്നതിനുള്ള പോയിന്റ് ഓഫ് കോള് പദവി നല്കാനാവില്ലെന്ന് കേന്ദ്രം.

ഡോ. ജോണ് ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നല്കിയ മറുപടിയിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തില് ഇതിനോടകം തന്നെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ വിമാനത്താവളങ്ങള്ക്ക് പോയിന്റ് ഓഫ് കോള് പദവി ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളത്തിന്റെ ഈ ആവശ്യം കേന്ദ്ര ഗവണ്മെന്റ് അവഗണിച്ചിരിക്കുന്നത്. കണ്ണൂര് വിമാനത്താവളത്തിന്റെ നിലനില്പ്പിന് പോയിന്റ് ഓഫ് കോള് പദവി നല്കേണ്ടത് അനിവാര്യമാണ്. ഈ ആവശ്യം നിരവധി തവണ ചൂണ്ടിക്കാണിച്ചിട്ടും കേന്ദ്രം നിഷേധാത്മകമായ നിലപാട് തുടരുന്നത് തികച്ചും പ്രതിഷേധാര്ഹമാണെന്ന് ഡോ ജോണ് ബ്രിട്ടാസ് എംപി അറിയിച്ചു.