കണ്ണൂര്‍ റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 22 മുതല്‍

കണ്ണൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 22 മുതല്‍ 26 വരെ നടക്കും. സംഘാടക സമിതി രൂപീകരണ യോഗം മേയര്‍ അഡ്വ. ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു.
കണ്ണൂര്‍ മുന്‍സിപ്പല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ടൗണ്‍ സ്‌ക്വയര്‍, ടൗണ്‍ എച്ച് എസ് എസ്, ശിക്ഷക് സദന്‍ പ്രധാന ഹാള്‍, ശിക്ഷക് സദന്‍ മിനി ഹാള്‍, താവക്കര യു പി, തളാപ്പ് മിക്സഡ് യു പി, സെന്റ് മൈക്കിള്‍സ് സ്‌കൂള്‍, ബാങ്ക് ഓഡിറ്റോറിയം, സെന്റ് തെരേസാസ് എച്ച് എച്ച് എസ്/ജവഹര്‍ ലൈബ്രറി ഹാള്‍, സ്പോര്‍ട്സ് കൗണ്‍സില്‍ ഹാള്‍, കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സി ഹാള്‍, ടി ടി ഐ ഹാള്‍, ടി ടി ഐ റും എന്നീ 14 വേദികളിലായാണ് കലോത്സവം നടക്കുക. 15 ഉപ ജില്ലകളില്‍ നിന്നും യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടി വിഭാഗങ്ങളിലായി 6000 കുട്ടികള്‍ പങ്കെടുക്കും. 297 മത്സര ഇനങ്ങളാണ് ഉണ്ടാവുക. ഹരിത പ്രോട്ടോക്കോള്‍ പാലിച്ചാണ് കലോത്സവം നടക്കുക.
കണ്ണൂര്‍ ശിക്ഷക് സദനില്‍ നടന്ന യോഗത്തില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ എം എല്‍ എ ചെയര്‍മാനും മേയര്‍ ടി ഒ മോഹനന്‍ വര്‍ക്കിംഗ് ചെയര്‍മാനും ഡി ഡി ഇ വി എ ശശീന്ദ്ര വ്യാസ് ജനറല്‍ കണ്‍വീനറുമായ സംഘാടക സമിതിയും 14 സബ് കമ്മറ്റികളുമാണ് രൂപീകരിച്ചത്. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ.കെ കെ രത്നകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖ്യാതിഥിയായി. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറകാര്‍ വി എ ശശീന്ദ്ര വ്യാസ് മേളയെക്കുറിച്ച് വിശദീകരിച്ചു. കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷരായ സുരേഷ് ബാബു എളയാവൂര്‍, എ പി രാജേഷ്, ജില്ലാ പഞ്ചായത്തംഗം എന്‍ പി ശ്രീധരന്‍, കൗണ്‍സിലര്‍ പി കെ അന്‍വര്‍, എച്ച് എസ് എസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി വി വിനോദ്, എസ് എസ് കെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ സി വിനോദ്, പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞം കോ-ഓര്‍ഡിനേറ്റര്‍ പി വി പ്രദീപന്‍, ഡി ഇ ഒമാരായ എ പി അംബിക, എ എം രാജമ്മ, കണ്ണൂര്‍ ഡി ഇ ഒ ഇന്‍ ചാര്‍ജ് കെ പി പ്രദീപ് കുമാര്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.കെ വിനോദ് കുമാര്‍, കൈറ്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി സുപ്രിയ, സയന്‍സ് പാര്‍ക്ക് ഡയറക്ടര്‍ ജ്യോതി എന്നിവര്‍ സംസാരിച്ചു.